കുട്ടികളിലെ വിര ശല്യം : മരുന്ന് കൊണ്ട് മാത്രം മാറുമോ? മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

കുട്ടികളുള്ള മാതാപിതാക്കാൻമാർ എക്കാലവും നേരിടുന്ന ഒരു പ്രശ്നമാണ് കുട്ടികളിലെ വിര ശല്ല്യം . കൃത്യമായി ആറ് മാസം കൂടുമ്പോൾ രണ്ട് വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് മരുന്ന് കൊടുത്തിട്ടും വിര ശല്ല്യം കാണുന്നതിൽ ഭൂരിഭാഗം വരുന്ന മാതാപിതാക്കൻമാരും ആശങ്ക കാണിക്കാറുണ്ട് . എന്ത് കൊണ്ടാണ് കൃത്യമായി മരുന്ന് കഴിച്ചിട്ടും കുട്ടികളിൽ വിര ശല്യം മൂലമുള്ള ചൊറിച്ചിലും, മലത്തിൽ വിരകളെയും കാണുന്നത് ? ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുട്ടികളിലെ വിര ശല്ല്യം നമുക്ക് തടയാവുന്നതാണ് . അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തി ശുചിത്വം ആണ്.

കുട്ടികളിലെ വ്യക്തി ശുചിത്വം എങ്ങനെ പരിപാലിക്കാം

1 ) കൈകളിലെ ശുചിത്വം

കുട്ടികളിലെ വിരശല്ല്യത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണമായി കണകാക്കുന്നത് കുട്ടികളിലെ കൈകളിലെ നഖങ്ങളുടെ ശുചിത്വമില്ലായ്മ ആണ് . നഖം കടിക്കുന്ന ശീലമുള്ള കുട്ടികളുടെ മാപിതാക്കൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് ആ ശീലത്തിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുക എന്നതാണ് . ഇത് കൂടാതെ കുട്ടികളുടെ നഖം കൃത്യമായി വെട്ടി കൊടുത്ത് പരിപാലിക്കേണ്ടതാണ്

നഖം കടിക്കുന്നതിലൂടെ കുട്ടികളിൽ എങ്ങനെ വിരകൾ എത്തുന്നു ?

കുട്ടികൾ മണ്ണിൽ കളിക്കുന്ന സമയത്താണ് ഈ വിരകൾ നഖങ്ങളിൽ എത്തുന്നത്. ഈ മണ്ണിലാണ് നമ്മുടെ മലത്തിലൂടെ പുറത്തേയ്ക്ക് എത്തുന്ന വിരകളും , വിരകളുടെ മുട്ടകളുമെല്ലാം ധാരാളം കാണുന്നത്. കുട്ടികൾ മണ്ണിൽ കളിക്കുമ്പോൾ ഈ വിരകൾ മണ്ണിൽ നിന്നും നഖങ്ങളിലേയ്ക്കും പിന്നീട് നഖം കടിക്കുമ്പോൾ വയറ്റിലിലേയ്ക്ക് ഇവ എത്തുകയും ചെയ്യും.

കൈകളിലെ ശുചിത്വം എങ്ങനെ സംരക്ഷിക്കാം.

നഖങ്ങളിലെ ശുചിത്വം പോലെ തന്നെ വളരെ വൃത്തിയായി സൂക്ഷിക്കേണ്ടതാണ് കൈകളിലെ ശുചിത്വം. കുട്ടികളുടെ കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ട തോടൊപ്പം തന്നെ പ്രധാനമായും മാതാപിതക്കളുടെ കൈകളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. കുട്ടികൾ ഭക്ഷണം കഴിക്കുന്നതിന് മുൻപും , ടോയ്ലെറ്റിൽ പോയി വന്നതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടത് നിർബന്ധമാണ്. ഇത് കൂടാതെ വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നവർ , കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നവരെല്ലാം നിർബന്ധമായും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി കൈകളിലെ വൃത്തി സംരക്ഷിക്കേണ്ടത് നിർബന്ധമാണ്. ഒരു ബിസ്ക്കറ്റ് പോലും കൈ കഴുകാതെ കഴിക്കുന്ന ശീലം കുട്ടികൾക്ക് ഉണ്ടാകരുത് .അത് കൊണ്ട് തന്നെ കുട്ടികളിൽ കൈകളുടെ ശുചിത്വം നിർബന്ധമായും നമ്മൾ പരിശീലിപ്പിക്കേണ്ടതാണ്

2) അടിവസ്ത്രങ്ങളുടെ വൃത്തി

വിര ശല്ല്യം ഒഴിവാക്കാൻ കൈകളിലെ ശുചിത്വം എത്ര പ്രധാനപ്പെട്ടതാണെന്ന് നമ്മൾ മുകളിൽ വായിച്ചുവല്ലോ.! കൈകളുടെ ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് കുട്ടികളുടെ അടിവസ്ത്രങ്ങളുടെ ശുചിത്വവും. വിരകൾ കാണുന്ന കുട്ടികളുടെ അടിവസ്ത്രത്തിൽ വിരകളുടെ മുട്ടകൾ കാണാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ അടിവസ്ത്രങ്ങൾ തിളപ്പിച്ച വെള്ളത്തിൽ വൃത്തിയാക്കേണ്ടത് നിർബന്ധമാണ് . ഇങ്ങനെ അടിവസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകി വൃത്തിയാക്കുന്നതിലൂടെ വിരകളുടെ മുട്ടകളെ നശിപ്പിക്കാൻ സാധിക്കുന്നതാണ്.

3) ഭക്ഷണപദാർഥങ്ങളിലെ ശുചിത്വം

ഭക്ഷണ പദാർഥങ്ങളിലെ ശുചിത്വമില്ലായ്മയിലൂടെയും കുട്ടികളിൽ വിരകൾ എത്താനുള്ള സാഹചര്യം കൂടുതലാണ്. ഈച്ചകൾ , പ്രാണികൾ പോലുള്ള ജീവികൾ മലം പോലുള്ള പദാർത്ഥങ്ങളിൽ പോയി ഇരുന്ന് ഭക്ഷണത്തിൽ വന്ന് ഇരിക്കാനുള്ള സാധ്യതയും കൂടുതലാണ്. അത് കൊണ്ട് ഭക്ഷണപദാർഥങ്ങൾ അടച്ച് വെച്ച് സംരക്ഷിക്കേണ്ടത് അത്യവശ്യമാണ്. ഇങ്ങനെ ഭക്ഷണപദാർഥങ്ങൾ അടച്ച് വെക്കുന്നത് മൂലം വിരകളിൽ നിന്ന് മാത്രമല്ല മറ്റ് അസുഖങ്ങളിൽ നിന്ന് കൂടി രക്ഷ നേടാവുന്നതാണ്.

കുട്ടികളിലെ വ്യക്തിശുചിത്വം കൃത്യമായി പരിപാലിച്ചാൽ ഒരു പരിധി വരെ നമുക്ക് കുട്ടികളെ വിരശല്യത്തിൽ നിന്നും സംരക്ഷിക്കാവുന്നതാണ്. വിട്ടു മാറാത്ത വിരശല്ല്യം ആണെങ്കിൽ കുട്ടിയോടൊപ്പം വീട്ടിലെ എല്ലാവരും വിരയുടെ മരുന്ന് കഴിക്കേണ്ടത് നിർബന്ധമാണ്.

ഏതൊക്കെ മരുന്നുകൾ കഴിക്കണം ? എത്ര ഡോസേജിൽ കഴിക്കണം ?

ആൽബെൻഡാസോൾ മരുന്നാണ് പൊതുവേ കുട്ടികൾക്കും മുതിർന്നവർക്കും കൊടുക്കുന്നത്. അത് പോലെ കൊടുക്കുന്ന മറ്റൊരു മരുന്നാണ് മെബെൻഡാസോൾ. ഇത് പോലെ ധാരാളം മരുന്നുകൾ മാർക്കറ്റിൽ ഭ്യമാണ്. കുട്ടികൾക്ക് സിറപ്പായിട്ടും , മുതിർന്നവർക്ക് ടാബ് ലെറ്റ് ഫോമിലും ആയിരിക്കും ഈ മരുന്നുകൾ ലഭിക്കുക.

രണ്ട് വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് 5 മി.ല്ലി വീതം പതിനാല് ദിവസം ഇടവേളയിൽ രണ്ട് തവണ കൊടുക്കണം.

രണ്ട് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഒരേ ഡോസേജാണ് ഉപയോഗിക്കുക. 400 മി.ല്ലി യാണ് രണ്ട് വയസ്സിന് മുകളിൽ ഉള്ള എല്ലാവർക്കും ഉപയോഗിക്കുക . സിറപ്പായിട്ടാണെങ്കിൽ 10 മി.ല്ലി വീതം കൊടുക്കുക പതിനാല് ദിവസം കഴിയുമ്പോൾ വീണ്ടും 10 മി. ല്ലി കൊടുക്കുക. ടാബ്‌ലെറ്റ് ഉപയോഗിക്കുന്നവരാണെങ്കിൽ പതിനാല് ദിവസത്തെ ഇടവേളയിൽ 400 മി.ല്ലിയുടെ ടാബ് ലെറ്റുകൾ കഴിക്കുക.

ശ്രദ്ധിക്കേണ്ടവ :

രണ്ട് വയസ്സിനു ശേഷം ആറ് മാസത്തെ കൃത്യമായ ഇടവേളകളിൽ വിര ഇളക്കേണ്ടത് നിർബന്ധമാണ് .കാരണം വിര ശല്ല്യം വർദ്ധിച്ചാൽ വിരകൾ കുടലിൽ എല്ലാം ചെറിയ മുറിവുകൾ ഉണ്ടാക്കി കുട്ടികളിൽ വിളർച്ച എന്ന അസുഖത്തിന് വരെ കാരണമാകും. അത് കൊണ്ട് തന്നെ വിര ശല്യത്തെ നിസ്സാരമാക്കി കാണരുത് . കുട്ടികളിലെ രക്ത കുറവിന് ഏറ്റവും പ്രധാനപെട്ട കാരണങ്ങളിൽ ഒന്നാകാൻ വിരകൾ മൂലം സാധിക്കും . ഇന്ന് പറഞ്ഞ് വന്ന കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യം മരുന്ന് കൊണ്ട് മാത്രം കുട്ടികളിലെ വിരശല്ല്യം അകറ്റാൻ സാധിക്കില്ല , വ്യക്തി ശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എല്ലാ മാതാപിതാക്കൻമാരും കുട്ടികളെ ഇത് ശീലിപ്പിച്ചിടുക്കേണ്ടത് നിർബന്ധമാണ്.

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top