ആരോഗ്യവാന്മാരായ ആളുകളിൽ എന്ത് കൊണ്ട് ഹാർട്ട് അറ്റാക്ക് വരുന്നു?

ഇന്ന് നമ്മൾ കേൾക്കുന്ന പല മരണങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. ഭക്ഷണരീതികളും ഫിറ്റ്നസ്സും ഒക്കെ വളരെ ശ്രദ്ധിക്കുന്ന സെലിബ്രിറ്റികൾ ആണ് ഹൃദയാഘാതം മൂലം ചെറുപ്പത്തിൽ തന്നെ മരണപ്പെടുന്നത്. ഇങ്ങനെയുള്ള മരണങ്ങൾ എന്ത് കൊണ്ടാകാം സംഭവിക്കുന്നത്? വായിക്കാം.


ഏറ്റവും കൂടുതൽ ആയി കാണുന്ന അറ്റാക്ക് – നമ്മുടെ തെറ്റായ ജീവിതചര്യകൾ കൊണ്ട്‌ തന്നെ ഉണ്ടാവുന്നവയാണ്. തെറ്റായ ഭക്ഷണരീതികളും ശാരീരിക അധ്വാനം ഇല്ലാത്തതും പുകവലി, മദ്യപാനം എന്നീ ദുശീലങ്ങളും ഒക്കെ അതിന് കാരണമാണ്. ഇതിന്റെ ഫലമായി ഉണ്ടാക്കുന്ന പ്രമേഹവും ബി. പി യും കൊലെസ്റ്ററോൾ ഒക്കെ ഹൃദയധമനികളിൽ ബ്ലോക് ഉണ്ടാക്കി അറ്റാക്കിന് കാരണമാകുന്നു.

 ഇതല്ലാതെ ഉള്ള കാരണങ്ങളും ധാരാളം ഉണ്ട്. അവയാണ് പ്രധാനമായും ആരോഗ്യവാന്മാരിൽ ഹൃദയാഘാതം ഉണ്ടാക്കുന്നതിൽ പ്രധാനം.

  •  ജന്മനാ ഉള്ള ഹൃദയ വാൽവുകളിൽ ഉള്ള തകരാറുകൾ 
  • ജന്മനാ ഹൃദയ ഭിത്തിയുടെ ബലക്കുറവ് ( കാർഡിയോ മയോപ്പതി ) 
  • പ്രായമാകുന്തോറും ഹൃദയവാൽവുകളിൽ വരുന്ന മാറ്റങ്ങളും തൽഫലമായി ഉണ്ടാകുന്ന രക്തത്തിന്റെ പമ്പിങ് കുറവും 
  • ചില വൈറൽ പനിയുടെ ഭാഗമായി വരുന്ന ഹൃദയത്തിന്റെ പ്രവർത്തനക്കുറവ് 
  • ഹൃദയതാളത്തിലെ ക്രമക്കേടുകൾ ( അരിത്മിയകൾ ) 
  • ചില ലവണങ്ങളിലെ ഏറ്റക്കുറച്ചിലുകൾ – പൊട്ടാസിയം, കാൽസ്യം എന്നിവ 
  • ജന്മനാലോ പിന്നീടോ ഹൃദയ രക്ത ധമനികളിൽ ഉണ്ടാകുന്ന വൈകല്യങ്ങൾ 

ഇവയൊക്കെ ആണ് പ്രധാന കാരണങ്ങൾ. ഇതിൽ പലതും നമ്മൾ അറിയാതെ പോകുന്നു എന്നതാണ് സങ്കടകരം.

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top