വൈറ്റമിൻ ഡി യെക്കുറിച്ചു കേൾക്കാത്തവരുണ്ടാകില്ല. ഇന്ന് വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് വൈറ്റമിൻ ഡി കുറവ്! കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും ഇതൊരു പ്രശനം തന്നെയാണ്.
വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിന് ആവശ്യമോ?
സംശയമുണ്ടോ? അത്യാവശ്യം തന്നെ! നമ്മൾ പലരും കാൽഷ്യത്തിനെ പറ്റി കേട്ടിട്ടുണ്ട് അല്ലെ? നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് കാൽസ്യം അത്യാവശ്യമാണ്.. എന്നാൽ ഈ കാൽഷ്യത്തിനെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാൻ സഹായിക്കുന്നതാരാണെന്നറിയാമോ? നമ്മുടെ സ്വന്തം വൈറ്റമിൻ ഡി തന്നെ! അതായത് നമ്മൾ എത്ര തന്നെ കാൽസ്യം ഉള്ള ഭക്ഷണങ്ങൾ കഴിച്ചിട്ടും കാര്യമില്ല, വൈറ്റമിൻ ഡി ഇല്ലെങ്കിൽ അതൊന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. അത് തന്നെയാണ് വൈറ്റമിൻ ഡി യുടെ പ്രാധാന്യവും.
എവിടെ നിന്നാണ് നമുക്ക് വൈറ്റമിൻ ഡി കിട്ടുന്നത്?
മറ്റു വൈറ്റമിനുകൾ പോലെ ഭക്ഷണം മാത്രമല്ല വൈറ്റമിൻ ഡി യുടെ സ്രോതസ്സ്.പിന്നെന്താണ്? സൂര്യപ്രകാശം! സൂര്യരശ്മികൾ നമ്മുടെ ത്വക്കിന്റെ അടിയിലെ കൊഴുപ്പുപാളികളിൽ വീഴുന്നതിന്റെ ഫലമായി നടക്കുന്ന പല രാസപ്രവർത്തനങ്ങളുടെയും ഫലമായാണ് നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി ഉല്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന രണ്ടു അവയവങ്ങളാണ് കരളും വൃക്കകളും.
ഇത് കൂടാതെ ആഹാരപദാര്ഥങ്ങളിൽ നിന്നും നമുക്ക് വൈറ്റമിൻ ഡി കിട്ടുന്നുണ്ട്. അവയേതൊക്കെ എന്ന് വെച്ചാൽ,
- മുട്ടയുടെ മഞ്ഞക്കരു
- മൽസ്യങ്ങൾ
- മീന്മുട്ട
- മീനെണ്ണ
- പാൽ
- പാലുൽപ്പന്നങ്ങൾ – വെണ്ണക്കട്ടി മുതലായവ
- ഓറഞ്ച്
- ധാന്യങ്ങൾ
- സോയാബീൻ
- കൂൺ (mushroom)