ഇപ്പോൾ കൊറോണ വൈറസിന്റെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. അവയിലൊന്നാണ് കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം. കൈകൾ കഴുകേണ്ടത് എങ്ങനെ ? വെറുതെ കഴുകിയാൽ അത് പൂർണമായി എന്ന് ഉറപ്പു വരുത്താനാവില്ല. ശാസ്ത്രീയമായി കൈകഴുകലിനെ കുറിച്ച് പരാമർശിച്ചത് സിമ്മൽവൈസാണ്.
കൈ കഴുകലിന്റെ ഏഴു ഘട്ടങ്ങൾ ഇവയാണ്
- കൈവെള്ളകൾ തമ്മിലുരസി കഴുകുക.
- രണ്ടു കൈകളുടെയും പുറംഭാഗം നന്നായി തിരുമ്മി കഴുകുക.
- കൈവിരലുകൾ പരസ്പരം ഇടയിലാക്കി വിരലുകളും കൈവെള്ളയും നന്നായി തിരുമ്മി കഴുകുക.
- രണ്ടു കൈകളിലെയും മുഷ്ടി ചുരുട്ടി ഉള്ളിലാക്കി പരസ്പരം രണ്ടു കൈകളിലെയും വിരലുകൾ നന്നായി ഉരസി കഴുകുക.
- തള്ളവിരൽ നന്നായി കറക്കി കഴുകി തള്ളവിരലും ചൂണ്ടുവിരലിനുമിടയിൽ നന്നായി തിരുമ്മി കഴുകുക.
- വിരലുകളുടെ അറ്റം ചേർത്ത് മറ്റേ കയ്യുടെ ഉള്ളംഭാഗത്ത് ഉരസി കഴുകുക.
- കൈത്തണ്ടകൾ രണ്ടും നന്നായി കറക്കി തിരുമ്മി കഴുകി ഉണക്കുക. സോപ്പോ ഹാന്റ് വാഷ് ലായനികളോ ഉപയോഗിക്കാം. മേൽപ്പറഞ്ഞ രീതിയിൽ കൈ കഴുകിയതിന് ശേഷം വൃത്തിയായ ഒരു ടവ്വൽ ഉപയോഗിച്ച് കൈകൾ തുടയ്ക്കുക.