കൊറോണ വൈറസ് ബാധ – ശ്രദ്ധിക്കേണ്ടത് ഇത്ര മാത്രം!

കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട് എന്നുള്ളതാണ് നമ്മെ കുഴക്കുന്ന വസ്‌തുത. അതുകൊണ്ടു തന്നെ കൃത്യമായ പ്രതിരോധമാർഗങ്ങൽ മാത്രമേ ഉള്ളു രക്ഷ. ഇത് വരാതെ നോക്കാൻ സഹായിക്കുന്ന വേറൊരു മരുന്നും കുത്തിവയ്പ്പുമില്ല. താഴെ പറയുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ കൊറോണ രോഗ ബാധയേയും നമുക്ക് വളരെ ഫലപ്രദമായി തടയാന്‍ സാധിക്കുന്നതാണ്.

  1. കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ ആ കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ്.
    corona7
  2. വന്നതിനുശേഷമുള്ള 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയേണ്ടതാണ്.വൈദ്യസഹായത്തിനുവേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാന്‍ പാടുള്ളു.
  3. ഇതിനുവേണ്ടിയും ദിശ നമ്പറില്‍ വിളിച്ച് (04712552056) നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ പുറപ്പെടാവൂ.നിശ്ചിത ആശുപത്രികളിൽ കൊറോണക്കായി ഒരുക്കിയിരിക്കുന്ന ഭാഗങ്ങളിൽ മാത്രം ചികിത്സ തേടുക.
  4. അല്ലാത്ത ആശുപത്രികൽ, പൊതു ഒപികൽ, അത്യാഹിത വിഭാഗം എന്നിവിടങ്ങൽ ഒരിക്കലും ചികിത്സക്കായി തിരഞ്ഞെടുക്കരുത്.
    corona8
  5. ചുരുങ്ങിയത് രണ്ടാഴ്ച്ചയെങ്കിലും പൊതുജനവുമായുള്ള സമ്പർക്കം ഒഴിവാക്കുക. വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക.
  6. ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയേണ്ടതാണ്.
  7. പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
  8. തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി(1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൌഡര്‍ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.
  9. സന്ദര്‍ശകരെ വീട്ടില്‍ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.
    corona10
  10. വീട്ടില്‍ ഉള്ള മറ്റുകുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക.
  11. നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
  12. വിദേശ രാജ്യങ്ങളുമായി ഒരു സമ്പർക്കവുമില്ലെങ്കിലും പനി വന്നാൽ വീടുകളിലും റൂമുകളിലുമായി ഒതുങ്ങി കൂടുക. വൈദ്യസഹായം തേടുക.
  13. നന്നായി വെള്ളം കുടിക്കുക, വിശ്രമിക്കുക. പൊതു ഇടങ്ങൽ, ജോലി സ്ഥലങ്ങൽ, സ്കൂളുകൽ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കുക.corona9
  14. ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല / തോര്‍ത്ത് / തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
  15. ആശുപത്രി , അല്ലെങ്കിൽ ഡോക്ടറെ സന്ദർശിക്കുമ്പോൽ മാസ്ക് ഉപയോഗിക്കുക.
  16. രോഗിയും പരിചരിക്കുന്നവരും കൈ സോപ്പ് ഉപയോഗിച്ച് കഴുകി കൊണ്ടിരിക്കുക.
  17. എപ്പോഴെങ്കിലും പനി , ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം കൊറോണ മുന്‍ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.corona1 ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണില്‍ ബദ്ധപ്പെട്ടതിനുശേഷം ഐസോലേഷന്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഓരോ ജില്ലയിലും വിളിക്കേണ്ട നമ്പറുകൽ ഈ ലേഖനത്തിന്റെ അവസാനം കൊടുത്തിട്ടുണ്ട്.corona6
  18. നിര്‍ദ്ദിഷ്ട വ്യക്തിയും, കൂടെ പോകുന്ന ആളും മാസ്‌ക് അല്ലങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനങ്ങള്‍ യാത്രക്ക് ഒഴിവാക്കണം.

മൃഗങ്ങളിൽ നിന്ന് പകരുമോ? നോൺ വെജിറ്റേറിയൻ ഒഴിവാക്കണോ?

കേരളത്തിൽ എത്തിയ വൈറസ് ഒരു മനുഷ്യനിൽ കൂടി വന്നതാണ്. അതുകൊണ്ടു മൃഗങ്ങളെ തത്കാലം ഭയക്കേണ്ടതില്ല. നോൺ വെജിറ്റേറിയൻ കഴിക്കുകയുമാവാം. എങ്കിൽ കൂടിയും അമിതമായ മൃഗസമ്പർക്കം ഒഴിവാക്കുന്നതാണ് അഭികാമ്യം!
corona 4

ഇതിനു പ്രതിരോധ മരുന്നുണ്ടെന്നു കേൾകുന്നല്ലോ?
ഇല്ല, ഇല്ല, ഇല്ല. അത്ര തന്നെ!

 

ഭയപ്പെടേണ്ടതുണ്ടോ?

corona5
കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാനുള്ള സാദ്ധ്യത നോക്കിയാൽ പുതിയ കൊറോണ മറ്റു പല വൈറസുകളേക്കാൽ മുന്നിലാണ്. എന്നാൽ മരണ സാദ്ധ്യത പക്ഷേ താരതമ്യേന കുറവാണ്. പക്ഷേ രോഗികളുടെ എണ്ണം വല്ലാതെ കൂടുമ്പോൽ മരണസംഖ്യയും ആനുപാതികമായി കൂടും. കൂടുതൽ മരണങ്ങളും സംഭവിക്കുന്നത് മറ്റ് പല രോഗങ്ങൽ ഉള്ളവർക്കും പ്രായം കൂടിയവർക്കും കുട്ടികൽക്കും വൈറസ് ബാധ ഉണ്ടാകുമ്പോഴാണ്. ഇത്തരം വിഭാഗത്തിന് രോഗികളുമായി സമ്പർക്കം വരാതെ പ്രത്യേകം ശ്രദ്ധിക്കണം.

പൊതുജനത്തിന്റെ സഹകരണമാണിവിടെ ആവശ്യം. അശാസ്ത്രീയമായ നിരവധി സന്ദേശങ്ങൽ സോഷ്യൽ മീഡിയയിൽ തലപൊക്കി കഴിഞ്ഞു. ദയവു ചെയ്തു ഇവ പ്രചരിപ്പിക്കരുത്.

വിവരങ്ങൽ അറിയുവാനായി ആധികാരികമായ വെബ്സൈറ്റുകൽ മാത്രം നോക്കുക. ലോകാരോഗ്യസംഘടനയുടെ/ കേരള ആരോഗ്യ വകുപ്പിന്റെ – അത് പോലുള്ളവ.
നാം ഈ പ്രതിസന്ധിയും തരണം ചെയ്യും. അല്പം ജാഗ്രത വേണമെന്ന് മാത്രം!
corona2

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top